ഇടിമിന്നലേറ്റ് പൈന്‍ മരം നിന്ന് കത്തി; നിമിഷങ്ങള്‍ക്കകം നിലംപൊത്തി ( വീഡിയോ)

അമേരിക്കയിലെ വിസ്‌കോന്‍സില്‍ നിന്നുള്ളതാണ് ഈ ദൃശ്യം

ഇടിമിന്നലേറ്റ് നിന്ന് കത്തുന്ന പൈന്‍ മരം
Edited by :migrator
Last Updated :20 ജനുവരി 2024, 8:43 am IST

ഇടിമിന്നലുള്ള സമയത്ത് മരങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഒരിക്കല്‍ കൂടി ശരിവെയ്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. അമേരിക്കയിലെ വിസ്‌കോന്‍സില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വലിയ ഒരു പൈന്‍മരം ഇടിമിന്നലേറ്റ് അപ്പാടെ നിലംപതിക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്.

വിസ്‌കോന്‍സിലെ വോട്ടോമ ഹൈസ്‌കൂളിന്  മുന്നില്‍ നിന്നിരുന്ന പൈന്‍ മരത്തിലാണ് മിന്നലേറ്റത്. ഒറ്റ മിന്നലില്‍ തന്നെ മരത്തിന്റെ ചുവട് മുതല്‍ മുകള്‍ഭാഗം വരെ തീ പടരുകയായിരുന്നു. തീപിടിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പൈന്‍ മരം നിലംപൊത്തി. നാഷണല്‍ സര്‍വീസാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ദൃശ്യം ഒരു മുന്നറിയിപ്പായി കണ്ട് ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് സമൂഹ മാധ്യമ പോസ്റ്റില്‍ കുറിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now