
ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക
1950ന് ശേഷമുള്ള ഏറ്റവും ശക്തമായ കാലാവസ്ഥ മാറ്റങ്ങളില്‍ ഒന്നിനാണ് ഈ വര്‍ഷം ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: 1950ന് ശേഷമുള്ള ഏറ്റവും ശക്തമായ കാലാവസ്ഥ മാറ്റങ്ങളില്‍ ഒന്നിനാണ് ഈ വര്‍ഷം ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ലോകമെമ്പാടും എല്‍നിനോ ശക്തമാകുകയാണ്. മനുഷ്യനിര്‍മ്മിത കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം എല്‍നിനോ വര്‍ധിപ്പിക്കുമെന്നും യുഎന്‍ കാലാവസ്ഥ ഏജന്‍സിയായ ഡബ്ല്യൂഎംഒ മുന്നറിയിപ്പ് നല്കി.
പസഫിക് സമുദ്രം വന്‍തോതില്‍ താപം പുറത്തുവിടുകയാണ്. ഇതുമൂലം ഭൂമിയുടെ വലിയൊരു പ്രദേശത്ത് സാധാരണയില്‍ കവിഞ്ഞ ചൂട് അനുഭവപ്പെടുകയാണെന്നും വിദഗ്ധര്‍ പറയുന്നു. ഭൂമി ഏതാണ്ട് പൂര്‍ണമായും ചുവപ്പ് നിറത്തിലാണെന്നും ഭൂമിയുടെ കാലാവസ്ഥ മാപ്പ് പങ്കുവെച്ച് കാലാവസ്ഥ വിദഗ്ധന്‍ റയാന് മാവ് മുന്നറിയിപ്പ് നല്കി. എല്‍നിനോയുടെ ആഘാതം മൂലം അമേരിക്ക ഒഴികെ എല്ലായിടത്തും ആഗോള താപനം വര്‍ധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തും എല്‍നിനോയുടെ ആഘാതം തുടരുമെന്നും റയാന് മാവ് കൂട്ടിച്ചേര്‍ത്തു.
As forecasted 5 months ago, we're going to need a bigger y-axis...
— Leon Simons ð (@LeonSimons8) September 30, 2026
Super-duper El Niño it is... https://t.co/qOpOgw6byn pic.twitter.com/8X6FK2JTIK
2027 ഫെബ്രുവരി വരെ എല്‍നിനോ തുടരുമെന്ന ഡബ്ല്യൂഎംഒയുടെ വിലയിരുത്തലിനോട് അദ്ദേഹം യോജിച്ചു. ഈ വര്‍ഷത്തെ എല്‍നിനോ മുന്‍പ് ഒരിക്കലുമില്ലാത്ത ഉയരങ്ങളിലേക്ക് കടക്കുകയാണ്. മധ്യ, കിഴക്ക്- മധ്യ ഭൂമധ്യരേഖാ പസഫിക് സമുദ്ര ഭാഗങ്ങളില്‍ താപനില സാധാണയേക്കാള് 3.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. ഈ കാലാവസ്ഥ പ്രതിഭാസത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ എന്നാണ് മറ്റൊരു കാലാവസ്ഥ വിദഗ്ധനായ ലിയോണ്‍ സൈമണ്‍സ് വിശേഷിപ്പിച്ചത്. 2026ന്റെ അവസാന മാസങ്ങളില്‍ ലോകത്തിന്റെ വലിയൊരു ഭാഗത്തും ശരാശരിയേക്കാള്‍ കൂടുതല്‍ സമുദ്ര ഉപരിതല താപനില ഉണ്ടാകാന്‍ വളരെ ഉയര്‍ന്ന സാധ്യതയുണ്ടെന്നും ഡബ്ല്യൂഎംഒ പ്രവചിക്കുന്നു. എല്‍നിനോ പ്രതിഭാസത്തിന്റെ കേന്ദ്രമായ മധ്യ, കിഴക്കന്‍ ട്രോപ്പിക്കല്‍ പസഫിക്കിലെ സമുദ്രോപരിതല താപനില ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാധാരണയേക്കാള്‍ റെക്കോര്‍ഡ് 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
WHAT TO READ NEXT

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്സന് സാഹിത്യ നൊബേല്‍
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Summary
'Earth Almost Entirely In Red': Warnings As 'Super-Duper El Nino'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


