സോളമന്‍ ദ്വീപില്‍ ഭൂചലനം; 7.3 തീവ്രത, സുനാമി മുന്നറിയിപ്പ് 

റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:09 am IST

ഹോണിയറ: സോളമന്‍ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി. 

20 സെക്കന്‍ഡ് ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തുവന്ന് ഉയര്‍ന്ന മേഖലകളില്‍ നിലയുറപ്പിച്ചു. വൈദ്യുതി ബന്ധവും തകരാറിലായി. 

ഭുകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തോട് ചേര്‍ന്ന് 300 കിലോമീറ്ററിലാണ് ഇപ്പോള്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പസഫിക് വാണിങ് സെന്ററാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now