
മെക്സിക്കോയില്‍ ഉഗ്ര ഭൂചലനം, 7.0 തീവ്രത; സുനാമി മുന്നറിയിപ്പ്
ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമില്ല
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:05നാണ് റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമില്ല.
Initial reports of damage in Acapulco, Mexico, following a magnitude 7.0 #earthquake. pic.twitter.com/UPDfILdbah
â Tyler Roney (@TylerJRoney) September 8, 2021
1985ലെ ഭൂചലനം ഓര്‍മ്മിപ്പിക്കുന്നതാണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭീതിയില്‍ നിരവധിപ്പേരാണ് വീടുകളില്‍ നിന്നിറങ്ങി റോഡില്‍ തടിച്ചുകൂടിയത്. കൈക്കുഞ്ഞുങ്ങളും വളര്‍ത്തുമൃഗങ്ങളുമായി പലരും പരിഭ്രാന്തിയില്‍ വീടുവിട്ടിറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
Terrible iPhone video of the #earthquake that just interrupted my dinner in Mexico City. #Mexico #MexicoCity pic.twitter.com/Ada6boY8Qf
â Kelly Cassady (@TheKCindex) September 8, 2021
പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള അകപുല്കോയില്നിന്ന് എട്ട് മൈല്‍ അകലെ ലോസ് അര്ഗാനോസ് ഡി സാന്‍ ഓസ്റ്റിനിലാണ് ഭൂകമ്പമുണ്ടായത്. ആദ്യം 7.8 തീവ്രത അളന്നിരുന്നു. ഭൂകമ്പത്തെതുടര്‍ന്ന് സുനാമി ഭീഷണി ഉണ്ടെന്ന് നാഷണല്‍ ഓഷ്യനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


