നഷ്ടപരിഹാരം നല്‍കിയാലേ എവര്‍ ഗിവണ്‍ കപ്പല്‍ കൊണ്ടുപോവാനാവൂ

സൂയസ് കനാലില്‍ കുടങ്ങിയ കൂറ്റന്‍ കപ്പല്‍ എവര്‍ ഗിവണ്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

ടോക്കിയോ: സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ച തടസ്സപ്പെടുത്തിയ ജാപ്പനീസ് കപ്പലിന്റെ ഉടമയ്ക്ക് ഈജ്പ്ഷ്യന്‍ അധികൃതര്‍ 55 കോടി ഡോളര്‍ (നാലായിരം കോടി രൂപ) നഷ്ടപരിഹാരത്തിന് നോട്ടീസ് നല്‍കി. എവര്‍ ഗിവണ്‍ എന്ന കപ്പലിന്റെ ഉടമയ്ക്കാണ് നോട്ടീസ്.

എവര്‍ ഗിവണ്‍ കനാലില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഒരാഴ്ച ഗതാഗതം തടസ്സപ്പെട്ടിരുന്നു. 92 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സൂയസ് കനാല്‍ അതോറിറ്റിയുടെ ആദ്യ ആവശ്യം. നിലവില്‍ 55 കോടിക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് എന്‍എച്ച്‌കെ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കപ്പലിനെ ഉയര്‍ത്തിയെടുക്കുന്നതിന് അറുന്നൂറു ജോലിക്കാരാണ് ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരു കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെയാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക. 

ജപ്പാനിലെ എഹീം മേഖലയില്‍നിന്നുള്ള ഷോയി കിസണ്‍ കൈഷയാണ് കപ്പലിന്റെ ഉടമ. 15 കോടി ഡോളര്‍ നല്‍കാനാണ് ഉടമ സന്നദ്ധ പ്രകടപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ഷ്യന്‍ കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാരം നല്‍കിയാലേ എവര്‍ ഗിവണ്‍ കപ്പല്‍ കൊണ്ടുപോവാനാവൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates