അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടാനാണ് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്.

Embassy Asks Indians to Leave Iran Immediately
ഇറാന്‍
Edited by :അമല്‍ ജോയ്
Last Updated :14 ജനുവരി 2026, 8:47 pm IST

ടെഹ്റാന്‍: ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തില്‍ ഇന്ത്യക്കാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടാനാണ് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്.

ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ-ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം സൂക്ഷിക്കണം. എന്ത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടണം.

ഇതുവരെ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാരും താഴെ കാണുന്ന ലിങ്ക് വഴി ഉടന്‍ റജിസ്റ്റര്‍ ചെയ്യണം. https://www.indianembassytehran.gov.in/registration. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ കാരണം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യയിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍: +989128109115; +989128109109; +989128109102; +989932179359. ഇമെയില്‍: cons.tehran@mea.gov.in

ഇറാനിലെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞ സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്.ഇറാനില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ശമനമുണ്ടാകുന്നില്ല. സ്ഥിതികള്‍ കൂടുതല്‍ വഷളാക്കുന്ന തരത്തില്‍ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന തരത്തില്‍ ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദേശവും വന്നിരുന്നു. പ്രതിഷേധക്കാരോട് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആഹ്വാനം ചെയ്യുകയും പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത ട്രംപ്, യുഎസിന്റെ സഹായം വൈകാതെ അവിടെ എത്തും എന്നും പറഞ്ഞു.

News Now

Summary

Embassy Asks Indians to Leave Iran Immediately

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates