'നോ വാര്', റഷ്യന്‍ ടെലിവിഷന്‍ ചാനലിൽ കൂട്ട രാജി; ലൈവിനിടെ ജീവനക്കാര്‍ ഇറങ്ങിപ്പോയി, വിഡിയോ
യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് രാജി
മോസ്കോ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ടെലിവിഷന്‍ ചാനലിൽ കൂട്ട രാജി. ചാനലിലെ മുഴുവന്‍ ജീവനക്കാരും തത്സമയ സംപ്രേഷണത്തിനിടെ രാജി അറിയിക്കുകയായിരുന്നു. യുക്രൈനിലെ യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് രാജി.
റഷ്യയിലെ ടി വി റെയ്നിലെ ജീവനക്കാരാണ് രാജിയിലൂടെ യുക്രൈന് പിന്തുണ അറിയിച്ചത്. തത്സമയ സംപ്രേഷണത്തിനിടെ ചാനലിന്റെ സ്ഥാപകരില്‍ ഒരാളായ നതാലിയ സിന്ദെയേവ 'നോ വാര്' എന്നു പറഞ്ഞു. ഇതിന് പിന്നാലെ ജീവനക്കാരെല്ലാം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
'സ്വാന് ലെയ്ക്ക്' എന്ന ബാലേയുടെ വിഡിയോയാണ് പിന്നീട് ചാനലിൽ സംരക്ഷണം ചെയ്തത്. 1991-ല്‍ സോവിയറ്റ് യൂണിയന് തകര്‍ന്നപ്പോള്‍ റഷ്യന്‍ ഭരണകൂടത്തിന് കീഴിലുള്ള ടി വി ചാനലുകളില്‍ ഈ ബാലേ വിഡിയോയാണ് കാണിച്ചിരുന്നത്.
Staff of the Russian TV channel âThe Rainâ quit during a live stream. Said âno warâ and then played âswan lakeâ ballet video just like they did on all tv channels when the USSR suddenly collapsed)#UkraineRussianWar #Ukraine #UkraineWar #StopPutin pic.twitter.com/ZA2G7VuwyO
â InTheMiddleMedia (@InTheMiddleTV) March 3, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

