
ടെക്‌സാസിലെ ഡയറിഫാമിൽ വൻ സ്‌ഫോടനം, 18,000 കന്നുകാലികൾ ചത്തു
ടെക്‌സാസിലെ സൗത്ത്‌ഫോർക്കിലാണ് ഡയറി ഫാമിൽ സ്‌ഫോടനമുണ്ടായത്

ഹൂസ്റ്റണ്‍: യുഎസ്സിലെ ടെക്‌സാസിൽ ഡയറിഫാമിൽ വൻ സ്ഫോടനത്തിലും തീപിടുത്തത്തിലും 18,000 ഓളം കന്നുകാലികൾ ചത്തു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. ടെക്‌സാസിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ സ്ഫോടനമാണിതെന്ന് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ടെക്‌സാസ് പാൻഹാൻഡിൽ ഡിമിറ്റ് നഗരത്തിന് സമീപം സൗത്ത്‌ഫോർക്ക് ഡയറി ഫാമിൽ സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഒരാൾ ഫാമിനുള്ളിൽ അകപ്പെട്ടതായി കണ്ടെത്തിയിരുന്നു.
Explosion at South Fork Dairy Farm in Dimmitt Texas last night. The fire spread into the dairy cow holding pens, and an unknown amount of dairy cattle were killed by the fire and smoke. The cause of the fire is unknown.
â Truthseeker (@Xx17965797N) April 12, 2023
Yet another incident affecting food supply. pic.twitter.com/1BkCoSjg7D
ഇയാളെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫാമിൽ നിന്നും ചാണകം നീക്കം ചെയ്യാനുപയോഗിക്കുന്ന മെഷീൻ അമിതമായി ചൂടാക്കിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



