അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരെ സായുധ പോരാട്ടം നടത്തിയ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്.

സലീമ മസാരി/ട്വിറ്റര്‍
Last Updated :20 January 2024, 8:48 am IST

News Now

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരെ സായുധ പോരാട്ടം നടത്തിയ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. നിലവില്‍ ഇവര്‍ എവിടെയാണുള്ളതെന്ന് വ്യക്തായിട്ടില്ല. 

ബല്‍ക് പ്രവിശ്യയിലാണ് സലീമ താലിബാന് എതിരെ പോരാട്ടം നടത്തിയത്. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് താലിബാന്‍ സലീമയെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്. 

സലീമയുടെ നേതൃത്വത്തില്‍ ബല്‍ക് പ്രവിശ്യയിയെ ചഹര്‍ കിന്റ് ജില്ലയില്‍ താലിബാന് എതിരെ ശക്തമായ പോരാട്ടമാണ് നടന്നത്. അഫ്ഗാന്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് സലീമ. 

കഴിഞ്ഞവര്‍ഷം സലീമയുടെ ഇടപെടലില്‍ നൂറ് താലിബാന്‍ തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു. 2018ലാണ് ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായി സലീമയെ തെരഞ്ഞെടുത്തത്. 2019ല്‍ യുവാക്കളെ ഉള്‍പ്പെടുത്തി സുരക്ഷാ കമ്മീഷന്‍ രൂപീകരിച്ചു. ഗ്രാമീണരേയും ആട്ടിടയന്‍മാരേയും തൊഴിലാളികളെയും സംഘത്തില്‍ ചേര്‍ത്ത് ശക്തിപ്പെടുത്തി.

നിരവധി തവണ സലീമയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മസാര്‍ ഇ ഷരീഫ് വീണപ്പോഴും ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി സലീമ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates