
അഫ്ഗാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും; നൂറുകണക്കിന് മരണം, വന്‍ നാശനഷ്ടം
താലിബാന് ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ നല്‍കിയത്.

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് വെള്ളപ്പൊക്കമുണ്ടായത്.
താലിബാന് ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് 50 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി ജില്ലകളിലായി സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. തഖര്‍ പ്രവിശ്യയില്‍ 20 പേരുടെ ജീവന് നഷ്ടപ്പെട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകള്‍ മരിച്ചതായി താലിബാന് സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ബദക്ഷാന്‍, ബഗ്ലാന്‍, ഘോര്‍, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. വ്യാപകമായ നാശം സാമ്പത്തിക നഷ്ടത്തിന് കാരണമായെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനും മൃതദേഹങ്ങള്‍ കണ്ടെടുക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. വ്യോമസേന ബഗ്ലാനില്‍ ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളുകളെ സൈനിക ആശുപത്രികളിലേയ്ക്ക് മാറ്റിയതായും താലിബാന് പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏപ്രിലില്‍ രാജ്യത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 70 പേര് മരിച്ചെന്നാണ് കണക്ക്. രണ്ടായിരത്തോളം വീടുകള്‍ക്കും മൂന്ന് പള്ളികള്‍ക്കും നാല് സ്കൂളുകള്‍ക്കും അന്നത്തെ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായാണ് കണക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


