
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎന്‍പി നേതാക്കള്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് ഭര്‍ത്താവ്.
നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖാലിദ സിയ. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡിസംബർ 11 ന് മുൻ പ്രധാനമന്ത്രിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് രണ്ട് ദിവസം മുമ്പ്, ഖാലിദയുടെ സ്വകാര്യ ഡോക്ടർ വ്യക്തമാക്കിയിരുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Former Bangladesh Prime Minister Begum Khaleda Zia has passed away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




