
യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു
അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് ഡിക് ചെനി അറിയപ്പെട്ടിരുന്നത്

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യൂമോണിയയും ഹൃദയ സംബന്ധമായ അസുഖങ്ങളുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്ന 2001-2009 കാലത്താണ് ഡിക് ചെനി യു എസ് വൈസ് പ്രസിഡന്റായിരുന്നത്. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് ഡിക് ചെനി അറിയപ്പെട്ടിരുന്നത്.
2003ലെ അധിനിവേശ കാലത്ത് ജോര്‍ജ് ബുഷിന് ശക്തമായ പിന്തുണയാണ് ഡിക് ചെനി നല്‍കിയത്. ഭീകരതയ്ക്കെതിരായ യുദ്ധം എന്ന അമേരിക്കന്‍ നയത്തിനു പിന്നില്‍ ഡിക് ചെനിയാണ്. ഇറാഖില്‍ മാരകായുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.
എന്നാല്‍ പരിശോധനയില്‍ നശീകരണ ആയുധങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ജോര്‍ജ് ബുഷിന്റെ പിതാവ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍, ഡിക് ചെനി പ്രതിരോധസെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Former US Vice President Dick Cheney has passed away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



