ഗള്‍ഫിലെ കടുത്ത ചൂടില്‍ വലിയ ആശ്വാസമാണ് സവായ വാക്കിലെ കൃത്രിമ മഴ

free rain shows in Sharjah every hour
സവായ വാക്ക് Source by : എക്‌സ്
Last Updated :11 July 2024, 12:00 pm IST

News Now

ദുബായ്: വേനല്‍ച്ചൂടില്‍ ഗള്‍ഫ് മേഖല ചുട്ടുപൊള്ളുകയാണ്. യുഎഇയില്‍ ചൂട് 50.8 ഡിഗ്രി കടന്നതായാണ് കാലാവസ്ഥാ മാപിനികള്‍ പറയുന്നത്. എന്നാല്‍ വേനല്‍ ചൂടില്‍ കൃത്രിമ മഴ ഒരുക്കുന്ന ഇടങ്ങളുമുണ്ട്. മഴ കൊള്ളാന്‍ ഒരുക്കമെങ്കില്‍ ഷാര്‍ജയിലെ സവായ വാക്കില്‍ എത്തിയാല്‍ സൗജന്യ മഴ ആസ്വദിക്കാം.

സവായ വാക്ക് എവിടെയാണ്?

ഷാര്‍ജയിലെ സവായ വാക്ക് അല്‍ ഷാബ മേഖലയിലെ ചെറിയ മാളാണ്. വേനല്‍ക്കാലത്ത് ഇവിടെ സെന്‍ട്രല്‍ ലേക്ക് മേഖലയില്‍ കൃത്രിമ റെയിന്‍ ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓവര്‍ഹെഡ് ഇന്‍സ്റ്റാളേഷനുകളിലൂടെ തണുത്തതും റീസൈക്കിള്‍ ചെയ്തതുമായ വെള്ളം സ്‌പ്രെ ചെയ്യുന്നു. ഇടിമുഴക്കത്തിന്റെ ശബ്ദവും കേള്‍ക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗള്‍ഫിലെ കടുത്ത ചൂടില്‍ വലിയ ആശ്വാസമാണ് സവായ വാക്കിലെ കൃത്രിമ മഴ . മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ ചെറിയ കൃത്രിമ തടാകത്തിന് ചുറ്റും നടക്കാം അല്ലെങ്കില്‍ നടപ്പാലത്തില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാം.

റെയിന്‍ ഷോകള്‍ എപ്പോഴാണ്?

രാവിലെ 9.00, 10.00, 11.00

വൈകിട്ട് 5.00

രാത്രി 9.00, 10.00, 11.00,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates