
News Now
പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ലാഹോര്: അഴിമതി ആരോപണത്തിന് പിന്നാലെ പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഭാര്യാ സുഹൃത്ത് രാജ്യം വിട്ടു. ഇമ്രാന് ഖാന്റെ മൂന്നാം ഭാര്യ ബുഷ്റാ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് രാജ്യം വിട്ടത്. 90,000 ഡോളറുമായിട്ടാണ് ഇവര് മുങ്ങിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അറസ്റ്റ് ഭയന്നാണ് രാജ്യം വിട്ടതെന്നാണ് റിപ്പോര്ട്ടുകള്.
ദുബായിലേക്കാണ് ഫറ ഖാന് പോയതെന്നാണ് സൂചന. ഫറാ ഖാന് ആഡംബര വിമാനത്തില് ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങങ്ങളില് വൈറലാണ്. എന്നാല് ഈ ഫോട്ടോ എപ്പോഴത്തേതാണെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.
'ബുഷ്റയുടെ അടുത്തയാളായ ഫറ ഖാന് രാജ്യം വിട്ടു. 90,000 ഡോളറുമായിട്ടാണ് അവര് രാജ്യം വിട്ടിരിക്കുന്നത്' പാകിസ്താനിലെ പ്രതിപക്ഷ പാര്ട്ടിയായ പാകിസ്താന് മുസ്ലിം ലീഗ് - നവാസ് നേതാവ് റോമിനാ കുര്ഷിദ് ആലം ട്വിറ്ററില് കുറിച്ചു. ബുഷ്റയുടെ ഭര്ത്താവ് അഹ്സന് ജമീല് ഗുജ്ജാര് നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കാണ് ഇവര് പോയതെന്നാണ് റിപ്പോര്ട്ട്.
ഉദ്യോഗസ്ഥ നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറാ ഖാനെതിരെയുള്ള ആരോപണം. 'അഴിമതികളുടെ മാതാവ്' എന്നാണ് പ്രതിപക്ഷം ഫറാ ഖാനെ വിശേഷിപ്പിച്ചത്. 6 ബില്യണ് പാകിസ്താന് രൂപയുടെ (32 മില്യണ് ഡോളര്) അഴിമതി നടത്തി എന്നാണ് ഫറയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ ആരോപണം.
Farah Khan, Bushraâs Frontwoman who ran away . The bag with her is for $90,000. Yes thatâs ninety thousand dollars. pic.twitter.com/ESrZOKD3h6
â Romina Khurshid Alam (@MNARomina) April 5, 2022
ഈ വാര്ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം
