
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ടെല്‍അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്. ഇസ്രയേല്‍-റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്സാണ്. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്.
ഗാസ സിറ്റിയിലെ സറയ ചത്വരത്തില്‍ ബന്ദികളുമായി വാഹനത്തിലെത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വലിയ ആള്‍ക്കൂട്ടമാണ് ചത്വരത്തില്‍ തടിച്ചുകൂടിയത്. റെഡ് ക്രോസ് ബന്ദികളെ ഇസ്രയേല്‍ സൈന്യത്തെ ഏല്‍പ്പിക്കും. ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴിയില്‍ വച്ചാണ് റെഡ്ക്രോസില്‍നിന്നു യുവതികളെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങുന്നത്.
തുടര്‍ന്ന് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയരാക്കും. യുവതികളെ ഏറ്റുവാങ്ങുന്ന വേളയില്‍ ഇവരുടെ കുടുംബത്തോട് ഗാസ അതിര്‍ത്തിയിലെത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

