
News Now
കോഴിവളര്ത്തു കേന്ദ്രത്തില് സ്ഥിരം ശല്യക്കാരനായ പെരുമ്പാമ്പിനെ തന്ത്രപൂര്വ്വം കെണിവെച്ച് പിടികൂടുന്ന വീഡിയോ വൈറല്. കോഴിയെ മുന്നില് നിര്ത്തിയാണ് പാമ്പിനെ ആകര്ഷിക്കുന്നത്. കോഴിയെ പിടികൂടുന്നതിന് ഡ്രമ്മില് തലയിടുന്ന പാമ്പിനെ അതിവിദഗ്ധമായി പിടികൂടുന്നതാണ് വീഡിയോയിലുള്ളത്.
രണ്ടുവര്ഷം മുന്പ് സോഷ്യല്മീഡിയയില് പ്രത്യക്ഷപ്പെട്ട വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. അതിനിടെ വീഡിയോയില് കൃത്രിമം വരുത്തി പിടിയിലായത് അനാക്കോണ്ടയാണ് എന്ന് വരുത്തി തീര്ക്കാന് ശ്രമം നടന്നിരുന്നു. 50 അടി നീളമുള്ള അനാക്കോണ്ടയെ പിടികൂടിയ വിധം എന്ന തരത്തില് അടുത്തകാലത്ത് വ്യാപകമായാണ് കൃത്രിമ വീഡിയോ പ്രചരിച്ചത്.
എന്നാല് യഥാര്ത്ഥത്തില് ഇത് പെരുമ്പാമ്പാണ്. ഭീമാകാരമായ വലിപ്പമുള്ളതാണ് പാമ്പ് എന്ന കാര്യം വസ്തുതതയാണ്. ലക്ഷങ്ങളാണ് ഈ വീഡിയോ കണ്ടത്.
ചെളി നിറഞ്ഞ വെള്ളക്കെട്ടിലാണ് കുരുക്ക് ഒരുക്കിയത്. കോഴിയെ മുന്നില് നിര്ത്തി തന്ത്രപൂര്വ്വം പാമ്പിനെ പിടികൂടാനായിരുന്നു പദ്ധതി. പദ്ധതി അനുസരിച്ച് തന്നെ പാമ്പ് കുരുക്കിന്റെ വായില് വന്നുവീഴുന്നതാണ് ദൃശ്യങ്ങളുടെ അവസാനം.
Trying to catch whoâs been stealing the chickens... pic.twitter.com/TpBhixH5CK
â Science is Amazing (@AMAZlNGSCIENCE) November 20, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






