വിദഗ്ധമായി സൈക്കിളോടിച്ച് ഗൊറില്ല; വളവിൽ എത്തിയതിന് പിന്നാലെ..., വൈറൽ വീഡിയോ
ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. സാമ്രാട്ട് ഗൗഡയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്
മൃഗങ്ങളുടെയും പക്ഷികളുടെയും നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയുമാണ്. ഇപ്പോൾ അത്തരമൊരു ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. സാമ്രാട്ട് ഗൗഡയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സൈക്കിൾ ഓടിച്ചുവരുന്ന ഗൊറില്ലയുടെ ദൃശ്യമാണിത്. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചുവരുന്ന ഗൊറില്ലയാണ് ദൃശ്യങ്ങളുടെ തുടക്കത്തിൽ. സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു.
Stupid cycle !!!.......... pic.twitter.com/hGXZBEGSL7
â Dr.Samrat Gowda IFS (@IfsSamrat) June 8, 2022
ഇതോടെ കലികയറി ഗൊറില്ല സൈക്കിൾ ദേഷ്യത്തോടെ വലിച്ചു ദൂരേക്കെറിയുകയായിരുന്നു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള ഇരിപ്പുമാണ് ആളുകളിൽ ചിരിപടർത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


