കാനഡയില്‍ 300 കോടി രൂപയുടെ ലഹരി മരുന്ന് കടത്ത്; പിടിയിലായവരില്‍ ഇന്ത്യക്കാരും
കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്. യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍(drug bust) പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്. യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. അര്‍വിന്ദര്‍ പവാര്‍ (29), മന്‍പ്രീത് സിങ് (44), ഗുര്‍തേജ് സിങ് (36), കരഞ്ജിത് സിങ് (36), സര്‍താജ് സിങ് (27), ശിവ് ഓങ്കാര്‍ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂന് (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്. വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ



