
ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മെട്രോ സ്റ്റേഷനില്‍ കൂട്ടവെടിവയ്പ്; സ്ത്രീകളെ പരസ്യമായി മര്‍ദ്ദിച്ചു, ചവിട്ടിക്കൂട്ടി (വീഡിയോ)
വെടിവയ്പ്പിന് പിന്നാലെ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ ഓടുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ മെട്രോ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ച് ഇറാനിയന്‍ സുരക്ഷാ സേന. ടെഹ്റാനിലെ മെട്രോ സ്റ്റേഷനിലാണ് പ്രക്ഷോഭകര്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചത്. അതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
വെടിവയ്പ്പിന് പിന്നാലെ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ ഓടുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്. സുരക്ഷാ സേനാ അംഗങ്ങള്‍ ട്രെയിനിനകത്തു കയറി ബാറ്റണ്‍ കൊണ്ട് സ്ത്രീകളെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും അടക്കമുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
Iran's security forces repeatedly fire into a crowd of protesters at a Tehran metro station today.
â Shayan Sardarizadeh (@Shayan86) November 15, 2022
Tehran's residents have been frequently chanting slogans against the regime in the city's metro stations during the protests.#ÙÙØ³Ø§_اÙÛÙÛ #MahsaAminipic.twitter.com/ncVjWK3q4n
അതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ഭീകരരുടെ വെടിവയ്പ്പുമുണ്ടായി. ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്.
Iran's security forces and plainclothes officers violently attack and beat up protesters on board a Tehran metro train on Tuesday, a day of mass protests across the country (contains swearing).#ÙÙØ³Ø§_اÙÛÙÛ #MahsaAmini pic.twitter.com/kyfe8L2MOc
â Shayan Sardarizadeh (@Shayan86) November 16, 2022
ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധ സമരങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



