പ്രതിപക്ഷത്തിന്‍റെ ആഘോഷത്തിനിടെ മഡുറോ വിജയിച്ചെന്ന് പ്രഖ്യാപനം, വെനസ്വേല തെരഞ്ഞെടുപ്പില്‍ നാടകീയത

പോളിങ് സ്റ്റേഷനുകളിലെ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ ഗോണ്‍സാലസ്, മഡുറോയെ പരാജയപ്പെടുത്തിയതായി കാണിക്കുന്നതായി പ്രതിപക്ഷ പ്രതിനിധികള്‍ പറഞ്ഞു.

Maduro is declared winner in Venezuela's presidential election
നിക്കോളാസ് മഡുറോഎപി
Edited by :amalkjoy
Last Updated :29 ജൂലൈ 2024, 11:45 am IST

കാരക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട പ്രതിപക്ഷം ആഘോഷങ്ങള്‍ നടത്തുന്നതിനിടെ നിക്കോളാസ് മഡുറോയെ വിജയിയായി പ്രഖ്യാപിച്ച് നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍. ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ വൈകിയയോടെ മഡുറോ പരാജയപ്പെട്ടതായി പ്രഖ്യാപിച്ച് നേതാക്കള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്തും സാമൂഹ്യമാധ്യമങ്ങളിലും ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.

44 ശതമാനം വോട്ട് നേടിയ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ എഡ്മുണ്ടോ ഗോണ്‍സാലസിനെ പിന്നിലാക്കി മഡുറോ 51 ശതമാനം വോട്ട് നേടിയതായാണ് നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ അറിയിച്ചത്‌.

80 ശതമാനം വോട്ടിങ് സ്റ്റേഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഫലം വന്നതെന്നും ഫലത്തില്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കണ്ടെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ മഡുറോയുടെ വിശ്വസ്തര്‍ നിയന്ത്രിക്കുന്ന ഇലക്ടറല്‍ അതോറിറ്റി രാജ്യവ്യാപകമായി 15,797 വോട്ടിങ് കേന്ദ്രങ്ങളില്‍ നിന്ന് ഔദ്യോഗിക കണക്കുകള്‍ ഉടന്‍ പുറത്തുവിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം പോളിങ് സ്റ്റേഷനുകളിലെ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ ഗോണ്‍സാലസ്, മഡുറോയെ പരാജയപ്പെടുത്തിയതായി കാണിക്കുന്നതായി പ്രതിപക്ഷ പ്രതിനിധികള്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കുന്ന മഡുറോയ്ക്ക് വിജയസാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു സര്‍വെകള്‍ പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടികളെല്ലാം മഡുറോയ്‌ക്കെതിരെ ഒറ്റക്കെട്ടായാണ് മത്സരിച്ചത്.

2013ല്‍ ക്യാന്‍സര്‍ ബാധിതനായിരുന്ന ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. ചാവേസിന്റെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടത്താന്‍ അധികാരികള്‍ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now