
News Now
പണ്ടു കാലത്ത് രാജാക്കന്മാര് നിരവധി കല്യാണം കഴിച്ചതിന്റെ ഒട്ടേറെ കഥകള് കേട്ടിട്ടുണ്ട്. എന്നാല് 21-ാം നൂറ്റാണ്ടില് ഇത്തരം സംഭവങ്ങള് കേള്ക്കുന്നത് വിരളമാണ്. അത്തരം വാര്ത്തകള് കേട്ടാല് തന്നെ വിമര്ശനവുമായി രംഗത്തുവരുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല് അത്തരത്തിലുള്ള ഒരു കല്യാണത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലാകുന്നത്.
രൂപിന് ശര്മ്മ ഐപിഎസ് ട്വിറ്ററില് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 37-ാമത്തെ കല്യാണം കഴിക്കാന് പോകുന്ന വയോധികന്റെ ദൃശ്യങ്ങളാണ് സോഷ്യല്മീഡിയയില് പങ്കുവെച്ചത്. 28 ഭാര്യമാര്ക്കും 35 മക്കള്ക്കും 126 ചെറുമക്കള്ക്കും മുന്പിലായിരുന്നു വിവാഹം. ധീരനായ മനുഷ്യന് എന്നാണ് വയോധികനെ രൂപീന് ശര്മ്മ വിശേഷിപ്പിച്ചത്.എപ്പോഴാണ് എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല.
BRAVEST MAN..... LIVING
â Rupin Sharma IPS (@rupin1992) June 6, 2021
37th marriage in front of 28 wives, 135 children and 126 grandchildren. pic.twitter.com/DGyx4wBkHY
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






