
News Now
ഇടിഞ്ഞുവീണ മണ്കൂനയ്ക്കടിയില് മനുഷ്യര്, മുകളില് നിന്ന് വീണ്ടും വീഴുന്ന മണ്ണ്, ജീവനും കയ്യില് പിടിച്ചുകൊണ്ടുള്ള രക്ഷാപ്രവര്ത്തനം. ഒടുവില് അപകടത്തില്പ്പെട്ട എല്ലാവര്ക്കും രക്ഷ. ഈ വീഡിയോ ആണ് ഇപ്പോള് സാമൂഹ്യ മാധ്യമങ്ങളില് തരംഗമായിരിക്കുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില് നിന്നുള്ളതാണ് ഈ വീഡിയോ. ശനിയാഴ്ച ഇവിടെ ഒരു സ്വര്ണഖനിയില് മണ്ണിടിച്ചില് സംഭവിച്ചിരുന്നു. മണ്ണിനടിയില് 9പേര് കുടുങ്ങി. ഇവരെ രക്ഷിക്കുന്ന വീഡിയോ ആണ് ട്വിറ്ററില് തരംഗമായിരിക്കുന്നത്.
All 9 members survived from a Collapsed gold mine in Congo! pic.twitter.com/zbyN718uNX
â Devi Nagavalli (@Devi_Nagavalli) March 28, 2023
മധ്യ ആഫ്രിക്കന് രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില് ഖനി അപകടങ്ങള് തുടര്ക്കഥയാണ്. കൃത്യമായ സുരക്ഷാ സൗകര്യങ്ങള് ഇല്ലാതെയാണ് ഖനികളില് തൊഴിയലാളികള് ജോലി ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







