
മിസ് യൂണിവേഴ്സ് കിരീടം ചൂടി മെക്സിക്കന്‍ സുന്ദരി അന്‍ഡ്രിയ മേസ
തിളക്കമുള്ള ചുവന്ന ഗൗണിലാണ് ആന്‍ഡ്രിയ കിരീടമണിഞ്ഞത്
വാഷ്ങ്ടൺ: 2021ലെ മിസ് യൂണിവേഴ്സ് പട്ടം 26കാരിയായ മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മേസയ്ക്ക്. ഇന്നലെ ഫ്ളോറിഡയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ മത്സരാര്‍ത്ഥിയെയും പെറൂവിയന്‍ മത്സരാര്‍ത്ഥിയെയും പിന്നിലാക്കിയാണ് ആന്‍ഡ്രിയ കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം മിസ് യൂണിവേഴ്സ് മത്സരം ഉപേക്ഷിച്ചിരുന്നു.
തിളക്കമുള്ള ചുവന്ന ഗൗണിലാണ് ആന്‍ഡ്രിയ കിരീടമണിഞ്ഞത്. 70 മത്സരാര്‍ത്ഥികളുമായി മാറ്റുരച്ചാണ് 69-ാം മിസ് യൂണിവേഴ്സ് ആയി ആന്‍ഡ്രിയ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ നടന് മരിയോ ലോപസും ടെലിവിഷന്‍ താരം ഒലിവിയ കുല്പോയും ആയിരുന്നു അവതാരകര്‍.
രാഷ്ട്രീയ നിലപാടുകള്‍ക്കും വേദിയായിരുന്നു ഇക്കുറി മിസ് യൂണിവേഴ്സ് മത്സരം. മ്യാന്മാറില് നിന്നുള്ള മത്സരാര്‍ത്ഥിയാണ് മിലിട്ടറി ഭരണത്തിനെതിരെ വേദിയിലെത്തിയത്. തന്റെ ആളുകള്‍ ദിവസവും കൊല്ലപ്പെടുകയാണെന്ന് ഇന്‍ട്രോ വിഡിയോയില്‍ ദൃശ്യങ്ങള്‍ സഹിതം വിന്റ് ല്വിന് എന്ന മത്സരാര്‍ത്ഥി അവതരിപ്പിച്ചു. സ്റ്റോപ്പ് ഏഷ്യന്‍ ഹേറ്റ് എന്നെഴിതിയ ഗൗണില്‍ വേദിയിലെത്തിയ സിംഗപ്പൂരിയന്‍ സുന്ദരിയും തന്റെ നിലപാടറിയിച്ചു.
The new Miss Universe is Mexico!!!! #MISSUNIVERSE pic.twitter.com/Mmb6l7tK8I
â Miss Universe (@MissUniverse) May 17, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



