
നേതൃത്വം നല്കി മോദി; യുഎന്‍ ആസ്ഥാനത്ത് യോഗാ ദിനാഘോഷം, ഏറ്റെടുത്ത് ലോകം (വീഡിയോ)
യുഎന്‍ ആസ്ഥാനത്ത് യോഗാ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
യുഎന്‍ ആസ്ഥാനത്ത് യോഗാ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യുഎന്നില്‍ ലോക യോഗാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്.
ന്യൂയോര്‍ക്ക് മേയറും യുഎന്‍ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
#WATCH | Prime Minister Narendra Modi leads the Yoga Day event at the United Nations Headquarters in New York, on the occasion of #9thInternationalYogaDay pic.twitter.com/3G8I9YGvNA
â ANI (@ANI) June 21, 2023
ലോകം യോഗാദിനം ആഘോഷിക്കാന്‍ ഒന്നാകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് യോഗ. യോഗയ്ക്ക് കോപ്പിറൈറ്റോ പേറ്റന്റോ റോയല്‍റ്റിയോ ഒന്നുമില്ല. ഏത് പ്രായക്കാര്‍ക്കും യോഗ പരിശീലിക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ യോഗയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ 'ഷി ജിന്‍പിങ് ഏകാധിപതി'; കടന്നാക്രമിച്ച് ബൈഡന്, പ്രകോപനമെന്ന് ചൈന
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


