
ലെബനനിലെ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ തന്നെ: സമ്മതിച്ച് നെതന്യാഹു
ലെബനനില്‍ നടന്ന പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ലെബനനില്‍ നടന്ന പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സെപ്തംബറിലാണ് ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുല്ലയുടെ ഒളിത്താവളങ്ങളില്‍ 40 ഓളം ഹിസ്ബുല്ല സായുധ പോരാളികളെ കൊലപ്പെടുത്തുകയും 3,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പേജര്‍ ആക്രമണം നടന്നത്. തുടക്കത്തില്‍ തന്നെ ഇത് ചെയ്തത് ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആക്രമണത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്. പേജര്‍ ആക്രമണത്തിന് താന്‍ ആണ് പച്ചക്കൊടി കാണിച്ചതെന്ന് നെതന്യാഹു സമ്മതിച്ചതായി വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ സൈന്യം ബെയ്റൂട്ടില്‍ കൃത്യമായ ആക്രമണം നടത്തി, ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ലയെ വധിച്ചത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ഞായറാഴ്ച കാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി. പ്രതിരോധ വൃത്തങ്ങളില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നുമുള്ള എതിര്‍പ്പ് വകവെക്കാതെയാണ് ലെബനനില്‍ ആക്രമണം നടത്താന്‍ നെതന്യാഹു നിര്‍ദേശിച്ചത്. സെപ്റ്റംബറില്‍ 30 മിനിറ്റിനകമാണ് ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഇസ്രയേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജിപിഎസ് സംവിധാനം, മൈക്രോഫോണ്‍, കാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.
പേജര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ലെബനന്‍, അന്താരാഷ്ട്ര തൊഴില്‍ സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രയേല്‍ യുദ്ധം നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Related News


വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി

രാഷ്ട്രീയ സംഘര്‍ഷം: ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം
