നൊബേല്‍ ജേതാവ്, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ അന്തരിച്ചു

2000ത്തില്‍ രസതന്ത്ര നൊബേല്‍ പുരസ്‌കാരം

Hideki Shirakawa
Hideki Shirakawax
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :4 സെപ്റ്റംബർ 2026, 9:12 am IST

ടോക്യോ: വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ (90) അന്തരിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ അലന്‍ ഹീഗര്‍, അലന്‍ മക്ഡയര്‍മിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിറകോവയ്ക്ക് നൊബേല്‍ ലഭിച്ചത്.

അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓ​ഗസ്റ്റ് 24നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇപ്പോഴാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്.

സാധാരണയായി വൈദ്യുതി കടത്തിവിടില്ലെന്നു കരുതിയിരുന്ന പ്ലാസ്റ്റിക്കിനും വൈദ്യുതി ചാലകമാകാന്‍ കഴിയുമെന്നു ഇവരുടെ കണ്ടെത്തല്‍ തെളിയിച്ചു. ഈ കണ്ടെത്തല്‍ ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കി.

ലോഹങ്ങളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും വളയ്ക്കാന്‍ കഴിയുന്നതുമായ വൈദ്യുതി ചാലക വസ്തുക്കള്‍ വികസിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചു. സോളാര്‍ സെല്ലുകള്‍, മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകളിലും ഇത്തരം ചാലക പോളിമറുകള്‍ പിന്നീട് ഉപയോഗിക്കപ്പെട്ടു.

News Now

Summary

Japanese scientist Hideki Shirakawa, co-winner of the 2000 Nobel Prize in chemistry, has died at 90

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates