തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരത്തില്‍
ഹബിമ സ്ക്വയറിലാണ് പ്രധാനമന്ത്രിയുടെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്.
ടെല്‍ അവീവ്: ഇസ്രായേല്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരഹൃദയത്തില്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ. തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്.
പ്രതിമ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നഗരസഭ അധികൃതര്‍ രംഗത്തെത്തി. പ്രതിമയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. പ്രതിമനീക്കാനും ഉത്തരവിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിമയുടെ ശില്‍പ്പി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മുന്‍പും നതന്യാഹുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു
Municipal authorities set up barriers around the installation and posted a removal note on the statue, while police arrived in an attempt to trace those behind it.
â Al Muntazir Official (@EnSaviour) March 18, 2021
Source: Next Tweet#NetanyahuStatue #Israel #IsraeliApartheidWeek pic.twitter.com/5LZwU19MxM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

