
'ഓപ്പറേഷന് ദോസ്ത്'; സിറിയയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ, എത്തിച്ചത് ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍
തുര്‍ക്കിക്ക് പിന്നാലെ, ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും ഇന്ത്യയുടെ കൈത്താങ്ങ്

ന്യൂഡല്‍ഹി: തുര്‍ക്കിക്ക് പിന്നാലെ, ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും ഇന്ത്യയുടെ കൈത്താങ്ങ്. അവശ്യ മരുന്നുകള്‍ അടക്കമുള്ള ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ സിറിയയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സി 130 ജെ സൈിനിക വിമാനം ബുധനാഴ്ച രാവിലെ സിറിയയിലെത്തി.
തുര്‍ക്കിയില്‍ ഇതിനോടകം നാല് സൈനിക വിമാനങ്ങളില്‍ ഇന്ത്യ സഹായം എത്തിച്ചിട്ടുണ്ട്. മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിയത്. ഇതില്‍ ഇന്ത്യന്‍ സൈന്യത്തിലെ 54 മെഡിക്കല്‍ ടീം അംഗങ്ങളുമുണ്ട്.
തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായം എത്തിക്കാനുള്ള ദൗത്യത്തിന് ഇന്ത്യ 'ഓപ്പറേഷന് ദോസ്ത്' എന്ന് പേരിട്ടു. ദൗത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് വ്യക്തമാക്കി.
An @IAF_MCC flight carrying 6 tons of Emergency Relief Assistance has taken off for Syria.
â Dr. S. Jaishankar (@DrSJaishankar) February 7, 2023
Consignment consists of life saving medicines and emergency medical items.
Indian stands in solidarity with those most affected by this tragedy. pic.twitter.com/cqRavGX2yB
ഇന്ത്യ നല്കുന്ന സഹായത്തിന് തുര്‍ക്കി കഴിഞ്ഞദിവസം നന്ദി അറിയിച്ചിരുന്നു. ഇന്ത്യയെ 'ദോസ്ത്' എന്നു വിശേഷിപ്പിച്ച തുര്‍ക്കി സ്ഥാനപതി ഫിറത്ത് സുനല്‍, ആവശ്യങ്ങളില്‍ സഹായിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്ത്' എന്ന് ഇന്ത്യയെ പ്രശംസിച്ചു.അതേസമയം, തുര്‍ക്കിയിലും സിറിയയിലുമായി ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9,500 ആയി.
ഈ വാര്‍ത്ത കൂടി വായിക്കൂ തുര്‍ക്കിയിൽ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



