എന്‍ജിനിലേക്ക് നാണയം എറിഞ്ഞ് കളിച്ച് യാത്രക്കാരന്റെ 'കോപ്രായം'; വിമാനം നാലുമണിക്കൂറിലധികം വൈകി

ചൈനയില്‍ യാത്രക്കാരന്‍ എന്‍ജിനിലേക്ക് നാണയം എറിഞ്ഞ് കളിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസ് മണിക്കൂറുകളോളം വൈകി

യാത്രക്കാരനെ ചോദ്യം ചെയ്യാനായി എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തുഫയല്‍ ചിത്രം
Edited by :dhanojam
Last Updated :9 മാർച്ച് 2024, 1:53 pm IST

ബെയ്ജിങ്: ചൈനയില്‍ യാത്രക്കാരന്‍ എന്‍ജിനിലേക്ക് നാണയം എറിഞ്ഞ് കളിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസ് മണിക്കൂറുകളോളം വൈകി. സന്യ-ബെയ്ജിങ് ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനമാണ് നാലുമണിക്കൂറിലധികം വൈകിയത്.

മാര്‍ച്ച് ആറിനാണ് സംഭവം. പ്രാദേശിക സമയം അനുസരിച്ച് രാവിലെ പത്തുമണിക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. ഈ സമയത്ത് ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ എന്‍ജിനിലേക്ക് നാണയങ്ങള്‍ എറിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇത്തരത്തില്‍ എത്ര നാണയങ്ങള്‍ എന്‍ജിനിലേക്ക് എറിഞ്ഞു എന്ന ചോദ്യത്തിന് മൂന്ന് മുതല്‍ അഞ്ചു നാണയങ്ങള്‍ വരെ ഇട്ടു എന്നായിരുന്നു യാത്രക്കാരന്റെ മറുപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് വിമാന സര്‍വീസ് വൈകുകയായിരുന്നു. എന്‍ജിനില്‍ നിന്ന് നാണയങ്ങള്‍ മുഴുവന്‍ എടുത്തുമാറ്റിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. യാതൊരുവിധ സുരക്ഷാ പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിമാനം പറന്നുയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരനെ ചോദ്യം ചെയ്യാനായി എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now