യുഎസില്‍ രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണു; അഞ്ചു മരണം
രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം
വാഷിങ്ടണ്‍: രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം. അമേരിക്കയിലെ നെവാഡയിലാണ് അപകടം നടന്നത്. കാലിഫോര്‍ണിയ-നെവാഡ അതിര്‍ത്തിയില്‍ വെച്ച് വെള്ളിയാഴ്ച വിമാനത്തിന്റെ സിഗ്നലുകള്‍ നഷ്ടപ്പെട്ടിരുന്നു.
വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പട്ടതായി രക്ഷാ സംഘം സ്ഥിരീകരിച്ചു. പൈലറ്റിനെയും രോഗിയേയും കൂടാതെ, ഒരു നഴ്സ്, പാരാമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്‍ന്നുവീഴാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുഎസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ വലിയ ശീതക്കാറ്റ് വീശുന്നുണ്ട്. കാലിഫോര്‍ണിയയിലെ പല മേഖലകളും മഞ്ഞില്‍ മൂടിക്കിടക്കുയാണ്. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ 'പണം അങ്ങോട്ട് തരാം', വിനോദസഞ്ചാരികളെ തായ്വാനിലേക്ക് ക്ഷണിച്ച് സർക്കാർ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എഫ്ഡി നിക്ഷേപകര്‍ക്ക് കൈ നിറയെ പണം കിട്ടുമോ?; ബാങ്കുകള്‍ നിരക്ക് കൂട്ടുമെന്ന് പ്രതീക്ഷ

പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?

സ്പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!



