യാത്രാമധ്യേ വാതില്‍ ഇളകി തെറിച്ചു; 171 യാത്രക്കാരുമായി പറന്നുയര്‍ന്ന അലാസ്ക വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്- വീഡിയോ
യാത്രാമധ്യേ വാതില്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് അലാസ്ക വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂയോര്‍ക്ക്: യാത്രാമധ്യേ വാതില്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് അലാസ്ക വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്നുയര്‍ന്ന ഉടനെയാണ് വാതില്‍ ഇളകി തെറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയിലെ പോര്‍ട്ട്ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അലാസ്ക എയര്‍ലൈന്‍സിന്റെ 737-9 MAX ബോയിങ് വിമാനത്തിന്റെ വാതിലാണ് വലിയ ശബ്ദത്തോടെ ഇളകി തെറിച്ചത്.
വിമാനത്തിന്റെ പിന്‍ഭാഗത്തെ മിഡ് ക്യാബിന് എക്സിറ്റ് ഡോര്‍ ആണ് ഇളകിത്തെറിച്ചത്. 16,000 അടിയിലെത്തിയപ്പോള്‍ വിമാനത്തിന്റെ വാതില്‍ വലിയ ശബ്ദത്തോടെ ഇളകി തെറിക്കുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായാണ് റിപ്പോര്‍ട്ട്.
വിമാനത്തില്‍ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അലാസ്ക എയര്‍ലൈന്‍സ് അറിയിച്ചു.അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോര്ട്ട്ലാന്ഡില് നിന്ന് ഒന്റാരിയോയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം.
#BREAKING: Alaska Airlines Forced to Make an Emergency Landing After Large Aircraft Window Blows Out Mid-Air â°â°#Portland | #Oregon
â R A W S A L E R T S (@rawsalerts) January 6, 2024
â°A Forced emergency landing was made of Alaska Airlines Flight 1282 at Portland International Airport on Friday night. The flight, traveling⦠pic.twitter.com/nt0FwmPALE
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

