
'പുടിന് എവിടേയും പോയിട്ടില്ല'; വാഗ്നര്‍ ഗ്രൂപ്പ് മോസ്കോയ്ക്ക് 360 കിലോമീറ്റര്‍ അകലെ, പിന്തുണയുമായി റഷ്യന്‍ സൈനികരും
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് റഷ്യ വിട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്കോവ്

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് റഷ്യ വിട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്കോവ്. അദ്ദേഹം തന്റെ ഔദ്യോഗിക വസതിയില്‍ ജോലി തിരിക്കിലാണെന്ന് ദിമിത്രി പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പ് സൈനിക അട്ടിമറി നീക്കം ആരംഭിച്ചതിന് പിന്നാലെ, മോസ്കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം.
അതേസമയം, മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്നര്‍ സേന, മോസ്കോയുടെ 360 കിലോമീറ്റര്‍ അകലത്താണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഗ്നര്‍ പടയാളികള്‍ ലിപ്സ്റ്റെക് പ്രവിശ്യയില്‍ പ്രവേശിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി. ചില റഷ്യന്‍ സൈനികരുടെ പിന്തുണയും വാഗ്നര്‍ ഗ്രൂപ്പിന് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരുടെകൂടെ സഹായത്താല്‍ ആണ് ദക്ഷിണ റഷ്യന്‍ നഗരമായ റോസ്തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തത് എന്നാണ് സൂചന. അതേസമയം, വാഗ്നറിന് എതിരെ റഷ്യന്‍ സേന പ്രത്യാക്രമണം ആരംഭിച്ചു.
ശനിയാഴ്ച ഉച്ചയോടെ, വാഗ്നര്‍ ഗ്രൂപ്പിന് നേരെ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. മോസ്കോയിലേക്കുള്ള പാലങ്ങളില്‍ ഒന്ന് റഷ്യന്‍ സൈന്യം ബോംബ് വെച്ച് തകര്‍ത്തതായുള്ള റിപ്പോര്‍ട്ടുമുണ്ട്.റഷ്യയിലെ സ്ഥിതിഗതികള്‍ ഗൗരവത്തോടെ വീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. സഖ്യകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും


