
ആടിനെ മുഴുവനായി വിഴുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്, പിന്നീട് സംഭവിച്ചത്- വീഡിയോ
മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്
പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ ആടിനെ ഒന്നാകെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. ആടിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളില്‍ കയറി അതിനെ അകത്താക്കിയ ശേഷം അനങ്ങാനാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്.പാമ്പിനെ പിന്നീട് സമീപത്തുള്ള വനത്തില്‍ കൊണ്ടുപോയി സ്വതന്ത്രമാക്കി.
[VIDEO] Seramai 7 anggota bomba mengangkat 80kg ular sawa kekeyangan makan seekor kambing di Felda Inas di Kulai, Johor hari ini pic.twitter.com/GpptbvKYXY
â Kosmo! Online (@kosmo_online) September 28, 2022
ആറ് മീറ്റര്‍ നീളവും 80 കിലോയോളം തൂക്കവുമുള്ള പാമ്പിനെയാണ് പുറത്തെത്തിച്ചത്. പുറത്തെത്തിച്ചതോടെ പാമ്പ് വിഴുങ്ങിയ ഇരയെ പുറത്തേക്ക് ഛര്ദിക്കാന് തുടങ്ങി. വിഴുങ്ങിയ ആടിന്റെ കാലുകള്‍ പുറത്തുവന്നതോടെ സുരക്ഷാജീവനക്കാരിലൊരാള് ആടിന്റെ കാലില്‍ പിടിച്ച് പിന്നോട്ട് വലിച്ചു.
ഇതോടെ വിഴുങ്ങിയ ആടിന്റെ ഭൂരിഭാഗവും പുറത്തെത്തി.ഏറെ കരുതലോടെയാണ് പാമ്പിന്റെ വായില്‍ നിന്നും ആടിനെ പുറത്തെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



