ചിത്രം: ട്വിറ്റര്‍
Last Updated :20 January 2024, 8:44 am IST

News Now

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ അഭയാര്‍ത്ഥി ക്യാമ്പിലെ പത്തുപേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും എട്ടു കുട്ടികളും അടക്കം ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

പരിക്കു പറ്റിയ പതിനഞ്ചുപേരെ രക്ഷപ്പെടുത്തുയിട്ടുണ്ട്. അതേസമയം സംഘര്‍ഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കില്‍ പ്രതിഷേധമുയര്‍ത്തിയ പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൂടുതല്‍ മേഖലകളിലേക്കു സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാണ്.

അതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഹാഡി ആമര്‍ ഇന്നലെ മേഖലയില്‍ എത്തിയിട്ടുണ്ട്. നാളെ ചേരുന്ന യുഎന്‍ രക്ഷാസമിതി ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു വര്‍ഷത്തെ വെടിനിര്‍ത്തല്‍ എന്ന തങ്ങളുടെ നിര്‍ദേശം ഇസ്രായേല്‍ തള്ളിയതായി ഈജിപ്ഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് ഈ നിര്‍ദേശം അംഗീകരിച്ചിരുന്നതായി അവര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ ഗാസ മുനമ്പില്‍നിന്ന് ഹമാസ് നൂറുകണക്കിനു റോക്കറ്റുകള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തിട്ടുണ്ട്. ഇതില്‍ ഒരു മലയാളി അടക്കം ഏഴു പേര്‍ മരിച്ചു. ഗാസയില്‍ ഇസ്രേയില്‍ നടത്തിയ ആക്രമണത്തില്‍ 31 കുട്ടികള്‍ അടക്കം 126 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates