കൊമ്പിൽ കോർത്ത് വായുവിൽ ചുഴറ്റിയെറിഞ്ഞു, കാണ്ടാമൃ​ഗത്തോട് ഏറ്റുമുട്ടി കാട്ടുപോത്ത്- വൈറൽ വീഡിയോ 

സൗത്ത് ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ വിഹരിക്കുന്ന വലിയ മൃഗങ്ങളുടെ ഗണത്തിൽ പെട്ടതാണ് കാട്ടുപോത്തും കാണ്ടാമൃഗവും

കാണ്ടാമൃഗവും കാട്ടുപോത്തും തമ്മിലുള്ള ഏറ്റുമുട്ടല്‍
Last Updated :20 January 2024, 8:51 am IST

കാണ്ടാമൃ​ഗങ്ങളെ കാണുമ്പോൾ തന്നെ മറ്റു മൃ​ഗങ്ങൾ മാറി നടക്കുന്നതാണ് പതിവ്. ഇപ്പോൾ കാട്ടുപോത്തും കാണ്ടാമൃ​ഗവും തമ്മിൽ നടന്ന അപൂർവ പോരാട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

സൗത്ത് ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ വിഹരിക്കുന്ന വലിയ മൃഗങ്ങളുടെ ഗണത്തിൽ പെട്ടതാണ് കാട്ടുപോത്തും കാണ്ടാമൃഗവും. സഫാരി ഗൈഡായ ബാർഡൻ കോളിങ് ആണ് കാട്ടുപോത്തും കാണ്ടാമൃ​ഗവും തമ്മിൽ പോരാടുന്ന ദൃശ്യം പകർത്തിയത്. 

വിനോദ സഞ്ചാരികൾക്കൊപ്പം കാരിഗാ വന്യജീവി സങ്കേതം സന്ദർശിക്കുന്നതിനിടയിലാണ് കാട്ടുപോത്തിൻ കൂട്ടം പുൽമേട്ടിൽ നിൽക്കുന്ന കാണ്ടാമൃഗത്തെ ലക്ഷ്യമാക്കി നടന്നടുക്കുന്നത് കണ്ടത്. ഇതിനിടയിൽ മുന്നോട്ടെത്തിയ ഒരു കാട്ടുപോത്ത് കൂറ്റൻ കാണ്ടാമൃഗവുമായി കൊമ്പുകോർക്കുകയായിരുന്നു.

വാസസ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ കാട്ടുപോത്തിനെ ഉടൻതന്നെ കാണ്ടാമൃഗം കൊമ്പിൽ കോർത്ത് വായുവിൽ ചുഴറ്റിയെറിഞ്ഞു. പിന്നീട് 2.5 ടണ്ണോളം ഭാരമുള്ള കാണ്ടാമൃഗം കാട്ടുപോത്തിനെ തറയിലിട്ട് മലർത്തിലയടിച്ചു. വീണു കിടന്ന കാട്ടുപോത്തിനെ വീണ്ടും ആക്രമിക്കാനെത്തുന്ന കാണ്ടാമൃഗത്തെ ദൃശ്യത്തിൽ കാണാം.

ഒടുവിൽ കാട്ടുപോത്ത് പിടഞ്ഞെണീറ്റ് ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു.  കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട കാട്ടുപോത്ത് സമീപത്തുണ്ടായിരുന്ന കാട്ടുപോത്തിൻ കൂട്ടത്തിലേക്ക് മടങ്ങുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now