
News Now
'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

പരുന്തിന്റെ പിടിയില്‍ നിന്ന് പിടക്കോഴിയെ രക്ഷിക്കുന്ന പൂവന്‍കോഴിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സുരക്ഷാവലയ്ക്കുള്ളിലൂടെ കടന്നാണ് പരുന്ത് കോഴിക്കൂടിനു വെളിയില്‍ നിന്ന പിടക്കോഴിയെ ആക്രമിച്ചത്.
ബീറ്റങ്കബീഡന്‍ എന്ന ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വലകള്ക്കിടയിലെ വിടവിലൂടെ അകത്തുകയറിയ പരുന്ത് വെളിയില്‍ നില്‍ക്കുകയായിരുന്ന കോഴിയെ ആക്രമിക്കുകയായിരുന്നു. പിടക്കോഴിയുടെ ബഹളം കേട്ട് കൂടിനുള്ളില്‍ നിന്നും പുറത്തേക്കെത്തിയ പൂവന്‍കോഴി പരുന്തിനെ തിരിച്ചാക്രമിച്ചും കൊത്തിയും അവിടെനിന്ന് ഓടിക്കുകയായിരുന്നു.
പ്രത്യാക്രമണത്തില്‍ ഭയന്ന പരുന്ത് നിമിഷങ്ങള്‍ക്കകം വേലിക്കെട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് പറന്നു രക്ഷപ്പെടുകയായിരുന്നു.പൂവന്‍കോഴിയുടെ ധൈര്യത്തെ വാഴ്ത്തി നിരവധി അഭിപ്രായങ്ങളാണ് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
Rooster saves chicken from attack.. pic.twitter.com/qRQOT8kq6j
â Buitengebieden (@buitengebieden_) February 1, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


