
'യുക്രെയ്നുള്ള സഹായത്തേക്കാള്‍ കൂടുതല്‍ തുക റഷ്യന്‍ എണ്ണയ്ക്ക് ചെലവാക്കുന്നു'; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പെന്ന് ട്രംപ്
യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിന് ചെലവാക്കിയതിനേക്കാള്‍ കൂടുതല്‍ തുക റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെലവാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ വിമര്‍ശനം

വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന് യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിന് ചെലവാക്കിയേക്കാള് കൂടുതല്‍ തുക റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെലവാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ വിമര്‍ശനം. യുക്രെയ്നെ സഹായിക്കുന്നതിക്കോള് കൂടുതല്‍ പണം റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ചെലവഴിക്കുന്നുവെന്ന് യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് ഡോണാള്‍ഡ് ട്രംപ് ആഞ്ഞടിച്ചത്.
'യുക്രെയ്നിനെ സഹായിക്കാന്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ പണം റഷ്യയുടെ എണ്ണയും വാതകവും വാങ്ങാന്‍ യൂറോപ്പ് ചെലവഴിച്ചിട്ടുണ്ട്,' ട്രംപ് പറഞ്ഞു. യുക്രെയ്നിനെ പിന്തുണയ്ക്കാന്‍ അമേരിക്ക നല്കുന്ന സഹായവും യൂറോപ്യന്‍ യൂണിയന്റെ സഹായവും പ്രതിബദ്ധതയും തമ്മിലുള്ള താരതമ്യം നടത്തുകയായിരുന്നു ട്രംപ്. യുക്രെയ്നിന് അമേരിക്ക നല്കി വരുന്ന സാമ്പത്തിക സഹായത്തിലും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. 'സുരക്ഷയില്ലാതെ, ഒരു മാര്‍ഗവുമില്ലാതെ, യുക്രെയ്ന് പ്രതിരോധത്തിനെ പിന്തുണയ്ക്കാന്‍ അമേരിക്ക നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നല്കി. അടുത്ത അഞ്ച് വര്‍ഷം കൂടി ഇത് തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?' ട്രംപ് അംഗങ്ങളോടായി ചോദിച്ചു. റഷ്യ- യുക്രെയ്ന് യുദ്ധത്തില്‍ ഓരോ ആഴ്ചയും ഏകദേശം 2,000 പേര് കൊല്ലപ്പെടുന്നു, അവര്‍ റഷ്യന്‍ യുവാക്കളാണ്,അവര്‍ യുക്രേനിയന്‍ യുവാക്കളാണ്. അവര്‍ അമേരിക്കക്കാരല്ല. പക്ഷേ ഇത് അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'
യുക്രെയ്നിനെ സഹായിക്കാന്‍ അമേരിക്ക 350 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ട്രംപ്, ഈ ഗണത്തില്‍ യൂറോപ്പ് 100 ബില്യണ്‍ ഡോളര്‍ മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂവെന്നും പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ യൂറോപ്പിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്ന ആദ്യ നേതാവല്ല ട്രംപ്. യൂറോപ്പിന് സ്വന്തം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കാന് കഴിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ഒരു ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യയേക്കാള്‍ ആറ് മടങ്ങ് കൂടുതലാണ് യൂറോപ്പിന്റെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി. റഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി പോലും തങ്ങളേതിനേക്കാള് 50 ശതമാനം കൂടുതലാണ്' ജയ്ശങ്കര് ചൂണ്ടിക്കാട്ടി.
യൂറോപ്പ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയും എന്നാല്‍ ഇന്ത്യയോട് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ പറയുന്നതും അസ്വീകാര്യമാണ്. യുറോപ്യന്‍ നിലപാടുകളോട് അനുഭാവ നിലപാട് പുലര്‍ത്തിയിരുന്ന ജയശങ്കര്‍, ആദ്യം സ്വന്തമായി ശരിയായ കാര്യങ്ങള്‍ ചെയ്യനമെന്നും ഇന്ത്യയ്ക്ക് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കെതിരെ 100% തീരുവയ്ക്ക് വഴിയൊരുങ്ങുന്നു

ബ്രിക്സ് ഉച്ചകോടിക്കായി പുടിന് ഇന്ത്യയില്‍; ഇന്ന് ബാങ്ക് പണിമുടക്ക്; ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്മാരല്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
