
കാര്‍ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു; പിന്നില്‍ യുക്രൈന് എന്ന് റഷ്യ
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സായുധസേനയുടെ ഓപ്പറേഷണല്‍ ട്രെയ്നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ജനറല്‍ ഫാനല്‍ സര്‍വറോവാണു കൊല്ലപ്പെട്ടത്.
മോസ്കോയിലെ യസീനേവ സ്ട്രീറ്റില്‍ പാര്‍ക്കിങ് ഏരിയയില്‍ രാവിലെ ഏഴിനാണു കാര്‍ പൊട്ടിത്തെറിച്ചത്. കാറിനടിയില്‍ ഘടിപ്പിച്ച ബോംബാണു പൊട്ടിയതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഫാനല്‍ സര്‍വറോവിന്റെ മരണം സ്ഥിരീകരിച്ച റഷ്യ, യുക്രൈന് ചാരസംഘടനയാണു കൊലയ്ക്കു പിന്നിലെന്ന് സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കുറ്റകൃത്യം യുക്രൈന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതാകാം എന്നാണ് റഷ്യയുടെ രഹസ്യാന്വേഷണ കമ്മിറ്റി വക്താവ് സ്വെറ്റ്ലാന പെട്രെന്‍കോ പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടക്കുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ റഷ്യന്‍ സേനയുടെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്. ജനറല്‍ ഇഗോര്‍ കിറിലോവ് സമാനമായ രീതിയിലാണു കൊല്ലപ്പെട്ടത്. കിറിലോവിന്റെ വസതിക്കു മുന്നില്‍ ഇലക്ട്രിക് സ്കൂട്ടറില്‍ വച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. യുക്രൈന് സെക്യൂരിറ്റി സര്‍വീസ് ഇതിന്റെ ഉത്തരവാദിത്തമേറ്റിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍, റഷ്യന്‍ സൈന്യത്തിലെ ഓപ്പറേഷനല്‍ വകുപ്പിന്റെ ഉപമേധാവിയായിരുന്ന ലഫ്. ജനറല്‍ യാരോസ്ലാവ് മോസ്കാലിക്, അദ്ദേഹത്തിന്റെ താമസസ്ഥലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.
WHAT TO READ NEXT

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Russian General Killed In Moscow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

'ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കും, റഷ്യന്‍ എണ്ണ ഇറക്കുമതി തുടരും'; യുഎസിന്റെ നീക്കം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ

