
അവസാന നാളുകൾ റോമിൽ തന്നെ, അർജന്റീനയിലേക്ക് മടങ്ങില്ലെന്ന് മാർപാപ്പ
ജന്മനാടായ അർജന്റീനയിലേക്ക് മടങ്ങില്ലെന്നും ‘ദ ഹെൽത്ത് ഓഫ് പോപ്‌സ്’ എന്ന പുസ്തകത്തിലൂടെ മാർപാപ്പ വ്യക്തമാക്കി

ബ്യൂണസ് ഐറിസ്: വിരമിച്ചാലും റോമിൽ നിന്ന് തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. തന്റെ അവസാന ദിനങ്ങൾ റോമിൽ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ജന്മനാടായ അർജന്റീനയിലേക്ക് മടങ്ങില്ലെന്നും ‘ദ ഹെൽത്ത് ഓഫ് പോപ്‌സ്’ എന്ന പുസ്തകത്തിലൂടെ മാർപാപ്പ വ്യക്തമാക്കി.
അവസാന നാളുകൾ എങ്ങനെയായിരിക്കും എന്നായിരുന്നു ചോദ്യം. 'ഞാൻ മാർപാപ്പ ആയിരിക്കാം, അല്ലെങ്കിൽ വിരമിച്ചിരിക്കും. റോമിൽ തന്നെയായിരിക്കും. ഞാൻ അർജന്റീനയിലേക്ക് മടങ്ങില്ല'- മാർപാപ്പ വ്യക്തമാക്കി. മരണത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഭയപ്പെടുന്നില്ലെന്ന് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു.
2019 ഫെബ്രുവരിയിൽ അർജന്റീനിയൻ മാധ്യമപ്രവർത്തകനും ഡോക്ടറുമായ നെൽസൺ കാസ്ട്രയ്ക്ക് വത്തിക്കാനിൽ നൽകിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. 84 കാരനായ മാർപാപ്പ തന്റെ ആരോഗ്യത്തെക്കുറിച്ച് തുറന്നു പറയുന്നത് ആദ്യമായാണ്. നടുവിനും ഇടുപ്പിനും വേദനയുള്ളതിനാൽ മാർപാപ്പ അടുത്തിടെ ചില യാത്രകൾ റദ്ദാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



