
തോക്കിന് മുന്നില്‍ പതറാതെ, താലിബാന് മുന്നില്‍ പ്രതിഷേധവുമായി യുവതികള്‍ ; 'വിവരിക്കാനാവാത്ത ധൈര്യ'മെന്ന് സോഷ്യല്‍മീഡിയ ( വീഡിയോ)
താലിബാന് ഭടന്മാര് പട്രോളിങിന് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭടന്മാര്ക്കു മുന്നില്‍ പ്രതിഷേധവുമായി സ്ത്രീകള്‍. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാബൂളില്‍ നാലുസ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സ്ത്രീകളുടെ പ്രതിഷേധം താലിബാന് ഭടന്മാര് നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
മാന്യമായി ജീവിക്കാനും, ജോലി ചെയ്യാനും, വിദ്യാഭ്യാസം നേടാനും ഉള്ള അവകാശം വേണമെന്നാണ് സ്ത്രീകള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡില്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം വേണമെന്നും സ്ത്രീകള്‍ വെള്ളപേപ്പറില്‍ എഴുതിയ കടലാസില്‍ ആവശ്യപ്പെടുന്നുണ്ട്.
സുരക്ഷിതമായ സമൂഹത്തില്‍ ജീവിക്കാന്‍ അവകാശം വേണം. ഇതുവരെയുള്ള നേട്ടങ്ങളെല്ലാം നശിപ്പിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടുന്നു. ഈ സ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേര് എത്തിയതായാണ് റിപ്പോര്‍ട്ട്.
താലിബാന് ഭടന്മാര് പട്രോളിങിന് എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വിവരിക്കാനാവാത്ത ധൈര്യം എന്നാണ് പ്രതിഷേധത്തെ സമൂഹമാധ്യമത്തില്‍ വിശേഷിപ്പിക്കുന്നത്.
These brave women took to the streets in Kabul to protest against Taliban. They simplify asking for their rights, the right to work, the right for education and the right to political participation.The right to live in a safe society. I hope more women and men join them. pic.twitter.com/pK7OnF2wm2
â Masih Alinejad (@AlinejadMasih) August 17, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും



