തനിയെ ഓടി കോൺക്രീറ്റ് തൂണിൽ ഇടിച്ചു; നടുറോഡിൽ കത്തിയമർന്ന് ടെസ്‌ല (വീഡിയോ)

തനിയെ ഓടി കോൺക്രീറ്റ് തൂണിൽ ഇടിച്ചു; നടുറോഡിൽ കത്തിയമർന്ന് ടെസ്‌ല (വീഡിയോ)

വീഡിയോ ദൃശ്യം
Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST

ന്യൂയോർക്ക്: കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ ടെസ്‌ല മോഡൽ 3 കാർ നടുറോഡിൽ കത്തി നശിച്ചു. ഓട്ടോ പൈലറ്റിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ മഴയത്ത് തെന്നി നീങ്ങിയ കാർ റോഡിലെ കോൺക്രീറ്റ് തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് അപകടം നടന്നത്.  

കഴിഞ്ഞ മാസം 15ന് ഉണ്ടായ അപകടത്തിന്റെ വീഡിയോ ഉടമ തന്നെയാണ് കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പങ്കുവച്ചത്. തലേദിവസം ഉണ്ടായൊരു അപകടത്തിൽ റോഡിന്റെ വലതു വശത്തെ മെറ്റൽ ബാരിക്കേഡുകൾ തകർന്നിരുന്നെന്നും അതിനാലാണ് കോൺക്രീറ്റ് പോസ്റ്റിൽ വാഹനം ഇടിച്ചതെന്നും ഉടമ പറയുന്നു. വാഹനം പൂർണമായും കത്തി നശിച്ചതായും ഉടമ വ്യക്തമാക്കി. 

ഇടിയുടെ ആഘാതത്തിൽ ബാറ്ററി പാക്ക് തകർന്ന് വാഹനത്തിന് തീ പിടിക്കുകയായിരുന്നു. ഫയർ എൻജിനുകൾ എത്തി ഏറെ പണിപ്പെട്ടതിന് ശേഷമാണ് തീ അണയ്ക്കാനായത്.

ടെസ്‌ലയുടെ ഏറ്റവും വിൽപനയുള്ള കാറുകളിലൊന്നാണ് മോഡൽ 3. ഒറ്റ ചാർജിൽ 576 കിലോമീറ്റർ വരെ മോഡൽ 3 സഞ്ചരിക്കും. 

News Now