ആയിരത്തിന്റെ കറൻസി ഇനി അച്ചടിക്കേണ്ട; കള്ളപ്പണത്തിന് എതിരെ കടുത്ത തീരുമാനവുമായി ഈ രാജ്യം

ആയിരത്തിന്റെ കറൻസി ഇനി അച്ചടിക്കേണ്ട; കള്ളപ്പണത്തിന് എതിരെ കടുത്ത തീരുമാനവുമായി ഈ രാജ്യം

Last Updated :20 January 2024, 8:32 am IST

സിങ്കപ്പുർ: ആയിരം ഡോളറിന്റെ കറൻസി ഇനി അച്ചടിക്കേണ്ടെന്ന തീരുമാനവുമായി സിങ്കപ്പുർ. ജനുവരി ഒന്ന് മുതൽ ആയിരം ഡോളർ കറൻസി അച്ചടിക്കേണ്ടെന്നാണ് സിങ്കപ്പുർ സർക്കാരിന്റെ തീരുമാനം. തീവ്രവാദ ഫണ്ടിങ്, കള്ളപ്പണം എന്നിവ ചെറുക്കാനാണ് സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഡിസംബർ വരെ ഈ കറൻസിയുടെ നിയന്ത്രിത എണ്ണം മാത്രമേ വിതരണം ചെയ്യാവൂ എന്നും ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ വിപണിയിൽ വിതരണം ചെയ്ത നോട്ടുകൾ നിയമവിധേയമായി നിലനിൽക്കും. ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിയന്ത്രിക്കുന്നതിലൂടെ തങ്ങൾ ലക്ഷ്യമിടുന്ന കാര്യങ്ങൾ നേടാനാവുമെന്ന വലിയ ആത്മവിശ്വാസമാണ് സർക്കാരിനെ നയിക്കുന്നത്. 

ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടിയും വിതരണവും നിയന്ത്രിക്കുന്നുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളുടെ വ്യാപ്തി കുറയ്ക്കുകയെന്ന വലിയ ലക്ഷ്യമാണ് എല്ലാ രാജ്യങ്ങളെയും ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. 

നേരത്തെ യൂറോപ്യൻ അധികൃതരും 500 രൂപയുടെ യൂറോ നോട്ടുകളുടെ അച്ചടി നിർത്തിവച്ചിരുന്നു. ജനം ഇലക്ട്രോണിക് പേമെന്റ് മാർഗങ്ങൾ അവലംബിക്കണമെന്നാണ് സർക്കാരുകൾ ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now