
വളർത്തുനായയ്ക്ക് ചുവന്ന പെയിന്റടിച്ച് യുവതി, വിഡിയോ വൈറലായതിന് പിന്നാലെ വിമർശനം
ഗ്രേറ്റ് പിയറനീസ് ഇനത്തിലെ നായ്ക്കുട്ടിക്കാണ് ഉടമ ചുവന്ന കളർ പൂശിയത്
വളർത്തുനായയ്ക്ക് ചുവന്ന ഡൈ പൂശി കളർ വരുത്തിയ ടിക്ക് ടോക്കർക്കെതിരെ വിമർശനം. ഡാൻഡിലിയോൺ എന്ന ഗ്രേറ്റ് പിയറനീസ് ഇനത്തിലെ നായ്ക്കുട്ടിക്കാണ് ഉടമ ചുവന്ന കളർ പൂശിയത്. നായ്ക്കുട്ടിയുടെ പേരിലെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോകൾ പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനങ്ങൾ നിറഞ്ഞത്.
ഡാൻഡിലിയോണിനെ ഇനി കാർ തട്ടില്ലെന്നും, ബ്രൈറ്റ് കളറിന് നന്ദി എന്നുമൊക്കെയാണ് വിഡിയോകൾക്കൊപ്പം യുവതി കുറിച്ചത്. നായ്ക്കുട്ടിയെ ആരു മോഷ്ടിക്കുകയില്ലെന്നും ശരീരത്തിലെ രോമങ്ങള്‍ക്ക് ഇങ്ങനെ ചെയ്യുന്നത് നല്ലതാണെന്നുമെല്ലാം യുവതി നിറമടിക്കാനുള്ള കാരണമായി നിരത്തി. ഇവർ പല ന്യായങ്ങളും പറഞ്ഞെങ്കിലും മൃഗങ്ങൾക്കെതിരെയുള്ള ചൂഷണമാണ് ഇത്തരം പ്രവർത്തികളെന്നാണ് വിഡിയോയിൽ പലരും കുറിച്ച കമന്റ്.
ഇത്തരം പ്രവർത്തിയും മൃഗസ്‌നേഹവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും ഇത് ഉടമയുടെ മാത്രം താത്പര്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. വളർത്തുനായയ്ക്ക് കൂടുതൽ ശ്രദ്ധ കിട്ടാനും വൈറൽ ആകാനുമുള്ള ആഗ്രഹങ്ങളാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്ന് പലരും ചീണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


