വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി ഇറാന്‍; പകരം അഞ്ച് ഉപാധികള്‍

അതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് നിര്‍ണായക നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Trump will not dictate end of war’: Iran dismisses US' 15-point de-escalation proposal, counters with its own 5 demands
ട്രംപിന്റെ 15 ഉപാധികള്‍ തള്ളി ഇറാന്‍
Edited by :Sujith
Last Updated :25 മാർച്ച് 2026, 10:27 pm IST

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപാധികള്‍ തള്ളി ഇറാന്‍. വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളിയാണു വെടിനിര്‍ത്തലിനുള്ള 5 ആവശ്യങ്ങള്‍ ഇറാന്‍ മുന്നോട്ടുവച്ചത്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് നിബന്ധനകള്‍.

അതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് നിര്‍ണായക നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍ഗ് ദ്വീപില്‍ തങ്ങളുടെ കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസ് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ദ്വീപില്‍ മേല്‍ക്കൈ നേടുന്നതിലൂടെ എണ്ണ ഉല്‍പ്പാദനത്തിലൂടെ ഇറാന്‍ നേടുന്ന സാമ്പത്തിക വരുമാനം കുറയ്ക്കാനും നിലവിലെ സംഘര്‍ഷത്തിന്റെ ഗതിയെ സ്വാധീനിക്കാനും കഴിയുമെന്നാണു വിവരം.

സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാനു മുന്നില്‍ 15 നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇറാന് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്നായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, യു.എസുമായി ഒരു ചര്‍ച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോഴും ഇറാന്റെ ഔദ്യോഗിക നിലപാട്. കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിലേക്ക് ഇറാന്‍ ആക്രമണം തുടരുകയാണ്. ഇസ്രയേലില്‍ പലയിടത്തും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.

News Now

Summary

Trump will not dictate end of war’: Iran dismisses US' 15-point de-escalation proposal, counters with its own 5 demands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates