കനത്ത മഴ, ശീതക്കാറ്റ്; യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മുന്നറിയിപ്പ്

യുഎഇയുടെ തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളില്‍നിന്ന് വീശിയടിക്കുന്ന ശീതക്കാറ്റിനും സാധ്യത

യുഎഇയില്‍ കനത്ത മഴ, ശീതക്കാറ്റ്പ്രതീകാത്മക ചിത്രം
Edited by :amalkjoy
Last Updated :8 ഫെബ്രുവരി 2024, 3:38 pm IST

അബുദാബി: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

യുഎഇയുടെ വിവിധ ഇടങ്ങളില്‍ മിന്നലിനൊപ്പം തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളില്‍നിന്ന് വീശിയടിക്കുന്ന ശീതകാറ്റിനും സാധ്യതയുണ്ടൈന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.

മഴ, മഞ്ഞ്, പൊടിക്കാറ്റ് വേഗപരിധി 45 കി.മീ ആണ്. വേഗം ക്രമീകരിച്ച് പിഴയില്‍നിന്നും അപകടത്തില്‍നിന്നും ഒഴിവാകണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now