
ബാഖ്മുത്തിലേക്ക് ഇരച്ചു കയറി യുക്രൈന് സേന; റഷ്യന്‍ പട്ടാളം 'വിരണ്ടോടി', അപമാനമെന്ന് വാഗ്നര്‍ ഗ്രൂപ്പ്
റഷ്യയുടെ വാഗ്നര്‍ സേന പിടിച്ചെടുത്ത കിഴക്കന്‍ യുക്രൈന് നഗരമായ ബാഖ്മുത്തിലേക്ക് ഇരച്ചു കയറി യുക്രൈന് സൈന്യം
റഷ്യയുടെ വാഗ്നര്‍ സേന പിടിച്ചെടുത്ത കിഴക്കന്‍ യുക്രൈന് നഗരമായ ബാഖ്മുത്തിലേക്ക് ഇരച്ചു കയറി യുക്രൈന് സൈന്യം. ബാഖ്മുത്തിലെ വടക്കന്‍ മേഖലയായ ബെര്‍ഖിവ യുക്രൈന് സേന പിടിച്ചെടുത്തതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷി സ്ഥിരീകരിച്ചു. മെയ് 25 മുതല്‍ വാഗ്നര്‍ ഗ്രൂപ്പ് ബാഖ്മുത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. റഷ്യന്‍ സേനയ്ക്ക് നഗരം കൈമാറിയതിന് പിന്നാലെയാണ് വാഗ്നര്‍ ഗ്രൂപ്പ് പിന്മാറ്റം ആരംഭിച്ചത്. ഇതിന് പിന്നാലെ യുക്രൈന് സേന ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
'ബെര്‍ഖിവ സെറ്റില്‍മെന്റിന്റെ ഒരുഭാഗം ഇതിനോടകം നഷ്ടപ്പെട്ടു. സൈന്യം ഓടിപ്പോവുകയാണ്. അപമാനകരം'- പ്രിഗോഷിയുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.
യുക്രൈന് യുദ്ധത്തില്‍ ഏറ്റവും രക്തരൂക്ഷ പോരാട്ടമാണ് ബാഖ്മുത്തില്‍ നടന്നുവന്നിരുന്നത്. യുക്രൈനിലെ തന്ത്രപ്രധാന മേഖലയാണ് ഇത്. യുക്രൈനിലെ വ്യാവസായ ഹൃദയഭൂമിയായ ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഡോണ്ടെസ്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബാഖ്മുത്, പ്രധാന ജിപ്സം ഖനന മേഖലയാണ്.
ബാഖ്മുത് പിടിച്ചെടുത്താല്‍, റഷ്യയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായി യുക്രൈന്റെ മറ്റു മേഖലകളിലേക്ക് പ്രവേശിക്കാം. അതിനാല്‍ ഇവിടെ വന്‍ ചെറുത്തുനില്‍പ്പാണ് യുക്രൈന് സൈന്യം നടത്തിവന്നത്. 2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് പിന്നാലെ, റഷ്യയുടെ പിന്തുണയോടെ വിമതര്‍ ബാഖ്മുത് പിടിച്ചെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ യുക്രൈന് സൈന്യം നഗരം തിരിച്ചുപിടിച്ചു.
ഈ വാർത്ത കൂടി വായിക്കൂ സ്വീഡനില്‍ സെക്സ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നുണ്ടോ?; വസ്തുത ഇതാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



