
'തലച്ചോറിന്റെ അസുഖംമാറാന്‍' മനുഷ്യമാംസം; 70കാരനെ കൊന്ന് തിന്ന് 39കാരന്, ഞെട്ടല്‍
അമേരിക്കയില്‍ കൊലപാതകക്കേസില്‍ 39 കാരന് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊലപാതകക്കേസില്‍ 39 കാരന് അറസ്റ്റില്‍. തലച്ചോറിലെ അസുഖം ഭേദമാകാന്‍ 70കാരനെ കൊന്ന് തിന്ന കേസിലാണ് അറസ്റ്റ്. നരഭോജന കുറ്റം ചുമത്തുന്ന അത്യപൂര്‍വ്വ കേസാണിത്.
അമേരിക്ക ഐഡഹോ സ്വദേശിയായ ജയിംസ് ഡേവിഡ് റസലാണ് പിടിയിലായത്. 70കാരനായ ഡേവിഡിനെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഡേവിഡിന്റെ ശരീരഭാഗങ്ങള്‍ തിന്നു എന്നതാണ് യുവാവിനെതിരെയുള്ള കേസ്. ഡേവിഡിന്റെ ശരീരഭാഗങ്ങളില്‍ ചിലത് ഇനിയും കണ്ടെത്താനുണ്ട്. റസലിന്റെ വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നാണ് ഡേവിഡിന്റെ ശരീരഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഡേവിഡിന്റെ മരണവുമായി ബന്ധപ്പെട്ട് റസലിനെ ആദ്യം ചോദ്യം ചെയ്ത്പ്പോള്‍ യുവാവ് കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാല്‍ മൈക്രോവേവിലും ഗ്ലാസ് ബൗളിലും രക്തക്കറ കണ്ടതോടെ, വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കുറ്റസമ്മതം നടത്തിയത്.
മനുഷ്യന്റെ മാംസം തിന്നാല്‍ തലച്ചോറിലെ പ്രശ്നങ്ങള്‍ മാറുമെന്ന തോന്നലാണ് റസലിനെ കൊണ്ട് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. റസലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡേവിഡിന്റേത് തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്. യുവാവ് അപകടകാരിയായി മാറുന്നതായി വീട്ടുകാര്‍ക്ക് നേരത്തെ തന്നെ സംശയം തോന്നിയിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ കുറച്ചുനാളായി വീട്ടുകാര്‍ക്ക് പന്തിക്കേട് തോന്നിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
