മാധ്യമപ്രവര്‍ത്തക ലൈവായി വിവരങ്ങള്‍ നല്‍കുന്നതിനിടെയായിരുന്ന അപ്രതീക്ഷിതമായി നായ മൈക്ക് ചാടിപിടിച്ചത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:42 am IST

News Now

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പല അവിചാരിത സംഭവങ്ങള്‍ക്കും പ്രേക്ഷകര്‍ സാക്ഷികളാകാറുണ്ട്. റിപ്പോര്‍ട്ടര്‍ക്ക് സംഭവിക്കുന്ന പാളിച്ചകളും അപ്രതീക്ഷിതമായി ക്യാമറയ്ക്ക് മുന്നില്‍ ഉണ്ടാകുന്ന സംഭവങ്ങളുമൊക്കെ അതുപോലെതന്നെ ആളുകലിലേക്ക് എത്തും. ഇത്തരത്തില്‍ ടിവിയില്‍ ലൈവ് റിപ്പോര്‍ട്ട് നല്‍കുന്നതിനിടെ ഒരു റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ നായ വില്ലനായ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം. റിപ്പോര്‍ട്ടറുടെ മൈക്ക് നായ തട്ടിയെടുക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. നദിസ്ത സെര്‍ഷിക്‌ന എന്ന മാധ്യമപ്രവര്‍ത്തക ലൈവായി വിവരങ്ങള്‍ നല്‍കുന്നതിനിടെയായിരുന്ന അപ്രതീക്ഷിതമായി നായ മൈക്ക് ചാടിപിടിച്ചത്. ഈ സമയത്ത് എന്തുചെയ്യണമെന്ന് അറിയാതെ സ്റ്റുഡിയോ അവതാരക കണക്ഷന്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കുകയായിരുന്നു. 

ദൃശ്യങ്ങള്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഗതി വൈറലായത്. ഇതിനുമുമ്പും സമാനമായ സംഭവങ്ങള്‍ പല റിപ്പോര്‍ട്ടര്‍മാര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മാസം അമേരിക്കയിലെ വെര്‍ജീനിയയില്‍ നിന്ന് കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നായ്ക്കുട്ടി സ്‌ക്രീനിലെത്തിയ സംഭവവും ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ഞുമൂടിയ സ്ഥലത്തെ വിവരങ്ങള്‍ പ്രദേശവാസികളോട് ചോദിച്ചറിയുന്നതിനിടെ ആയിരുന്നു ഇത്. റിപ്പോര്‍ട്ടര്‍ നായ്ക്കുട്ടിയെ കൈയിലെടുത്താണ് ബാക്കി വിവരങ്ങള്‍ അന്ന പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates