
റെസ്റ്റോറന്റ് ജീവനക്കാരന്റെ മുഖത്ത് തുപ്പി, വാക്കേറ്റം കയ്യാങ്കളിയായി; ആക്രമണം നടത്തിയത് നാല് സ്ത്രീകള്‍, പണം തട്ടി; വിഡിയോ
റെസ്റ്റോറന്റ് അധികൃതര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ഫ്ളോറിഡ: നാല് സ്ത്രീകള്‍ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവനക്കാരനെ ആക്രമിച്ച് പണം തട്ടി. ഫ്ളോറിഡയിലെ പാം ബീച്ച് കൗണ്ടിയിലുള്ള പോപ്പീസ് റെസ്റ്റോറന്റിലാണ് സംഭവം. കടയുടെ മുന്നിലെ ഡ്രൈവ് ഏരിയയിലൂടെ എത്തിയ ഒരാളാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കാറില്‍ എത്തിയ സ്ത്രീകളില്‍ ഒരാള്‍ റെസ്റ്റോറന്റിലെ ക്യാഷ്യറുമായി വാഗ്വാദം ഉണ്ടായതാണ് സംഭവത്തിന്റെ തുടക്കം. കാര്യം വ്യക്തമായില്ലെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് കയ്യാങ്കളിയിലേക്കെത്തി. ജീവനക്കാരന്റെ മുഖത്ത് സ്ത്രീ തുപ്പി. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും ഈ സമയം ഇവിടേക്കെത്തി.
സംഭവസ്ഥലത്തുനിന്ന് പോകുന്നതിന് മുമ്പ് സ്ത്രീകളിലൊരാള്‍ പണം അപഹരിച്ചെന്ന് പൊലീസ് പറഞ്ഞു. റെസ്റ്റോറന്റ് അധികൃതര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ആക്രമണം നടത്തിയ സ്ത്രീകളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് വിഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.
Does anyone recognize these 4 women who attacked employees in the drive thru at Popeyes on Seacrest Blvd around 1pm today? Punches were thrown and one grabbed money from the register. pic.twitter.com/FJsIcJHyWS
â PBSO (@PBCountySheriff) March 17, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



