അക്രമസംഭവങ്ങളെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

News Now

ടൊറന്റോ: കാനഡയില്‍ 10 പേര്‍ കുത്തേറ്റ് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്. രണ്ടു യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. 

പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സണ്‍ എന്നീ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അക്രമസംഭവങ്ങളെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates